
അബൂദബി: നവജാത ശിശുക്കളുടെ ഹൃദയാരോഗ്യം പരിശോധിക്കാനുള്ള പദ്ധതിക്ക് യു.എ.ഇ. ആരോഗ്യ വകുപ്പ് തുടക്കമിട്ടു. ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങള്‍ കണ്ടെത്താനും നേരത്തെ ചികില്‍സ തുടങ്ങാനും ഉദ്ദേശിച്ച് ‘ഈവ്’ എന്ന പേരില്‍ അറിയപ്പെടുന്ന സ്ക്രീനിങ് ആപ്ലിക്കേഷനാണ് ഇതിന് ഉപയോഗിക്കുന്നത്. ആദ്യമായാണ് ഈ സൗകര്യം ഇത്ര വ്യാപകമായി ഉപയോഗിക്കുന്നത്.
ിവിധ എമിറേറ്റുകളിലെ ഒമ്പത് ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങള്‍ ലോകമെമ്പാടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടിയെന്ന് മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. 1000 ല്‍ എട്ട് കുട്ടികള്‍ എന്ന കണക്കിലാണ് രോഗം ബാധിക്കുന്നത്.
കുട്ടി ജനിച്ച് 24 മണിക്കൂറിനകം പരിശോധന നടത്താം. മൂന്ന് മിനിറ്റിനുള്ളില്‍ ഫലമറിയാമെന്നതാണ് അന്താരാഷ്രട നിലവാരമുള്ള പരിശോധന യന്ത്രത്തിന്റെ ഗുണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.