Currency

തൊഴില്‍ തര്‍ക്കം; യുഎഇയില്‍ 10 തവാഫഖ് സെന്ററുകള്‍ തുറക്കും

സ്വന്തം ലേഖകന്‍Sunday, July 1, 2018 12:28 pm

അബുദാബി: യുഎഇയില്‍ ആറ് എമിറേറ്റുകളില്‍ പത്ത് ‘തവാഫഖ്’ സെന്ററുകള്‍ തുറക്കും. മാനവവിഭവശേഷി, സ്വദേശിവല്‍കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ദുബായില്‍ കഴിഞ്ഞ മേയില്‍ തുറന്ന തവാഫഖ് സെന്ററിന്റ മാതൃകയിലായിരിക്കും പുതിയ തൊഴിലാളി സേവനകേന്ദ്രങ്ങള്‍.

തൊഴില്‍തര്‍ക്കങ്ങള്‍ അന്വേഷിക്കുകയും വേണ്ട നിയമനടപടികള്‍ക്ക് സഹായിക്കുകയും ചെയ്യുന്നതാണ് മന്ത്രാലയ മേല്‍നോട്ടത്തിലുള്ള തവാഫഖ് സെന്ററുകള്‍. തൊഴിലാളികളുടെ പരാതികള്‍ സ്വീകരിക്കുകയും തുടരന്വേഷണം നടത്തുകയും ചെയ്യുന്നതു തവാഫഖ് സെന്ററുകളാണ്. ഇരുവിഭാഗത്തെയും അനുനയിപ്പിച്ചു പരിഹരിക്കാന്‍ സാധിക്കുന്ന പരാതികള്‍ സംബന്ധിച്ചും കോടതിയിലേക്ക് നീക്കേണ്ട സങ്കീര്‍ണ കേസുകള്‍ സംബന്ധിച്ചും മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യുന്നത് തവാഫഖ് വഴിയാണ്.

അബുദാബി, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് പുതിയ കേന്ദ്രങ്ങള്‍ വരുന്നത്. യുഎഇലെ പ്രഥമ തവാഫഖ് സെന്റര്‍ ദുബായിലെ റാസല്‍ഖോറിലാണ് പ്രവര്‍ത്തിക്കുന്നത്. തൊഴില്‍ മേഖലയില്‍ പ്രയാസങ്ങള്‍ നേരിടുന്ന തൊഴിലാളികള്‍ക്ക് 80060 ടോള്‍ഫ്രീ നമ്പറില്‍ പരാതികള്‍ സമര്‍പ്പിക്കാമെന്ന് മാനവവിഭവശേഷി സ്വദേശവല്‍കരണ മന്ത്രി നാസര്‍ താനി അല്‍ ഹാമിലി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x