
അബുദാബി: തലസ്ഥാന എമിറേറ്റില്‍ നിയമം ലംഘിച്ചു താമസയിടം ഒരുക്കിയാല്‍ വന്‍ തുക പിഴ. കെട്ടിടങ്ങളില്‍ അനുമതി കൂടാതെ അധിക സൗകര്യമൊരുക്കി കുടുംബങ്ങളെ താമസിപ്പിക്കുന്നവര്‍ പിഴയടക്കമുള്ള നടപടികള്‍ നേരിടേണ്ടിവരും. ‘ഷെയറിങ് അക്കമഡേഷന്‍’ എന്ന പേരില്‍ കുടുംബമായോ അല്ലാതെയോ കൂടുതല്‍ പേരെ താമസിപ്പിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തിലാണു കര്‍ശന നടപടികള്‍.
പരിശോധനയില്‍ താമസയിടം അനധികൃതമാണെന്നു കണ്ടെത്തിയാല്‍ 10,000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. താമസക്കാരെ ഒഴിപ്പിക്കുന്നതിനു പുറമെ, സംവിധാനങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള ചെലവു താമസക്കാരില്‍നിന്നോ കെട്ടിട ഉടമയില്‍നിന്നോ ഈടാക്കുകയും ചെയ്യും. പരമ്പരാഗത പാര്‍പ്പിട മേഖലകളിലും കാര്‍ഷിക-പ്രകൃതി സംരക്ഷണ മേഖലകളിലെ കെട്ടിടങ്ങളിലും അനധികൃത താമസക്കാര്‍ ഉള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.