
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര പോകുന്നവര്‍ പരിചയമില്ലാത്തവരുടെ ഹാന്‍ഡ് ബാഗുകള്‍ സ്വീകരിക്കരുതെന്ന് ജനറല്‍ കസ്റ്റംസ് വിഭാഗം നിര്‍ദേശിച്ചു. കുറച്ചുനേരത്തേക്ക്പോലും അന്യരുടെ ബാഗുകള്‍ സ്വീകരിക്കുന്നത് ഒഴിവാക്കണം. ഇത്തരം ഹാന്‍ഡ് ബാഗുകളില്‍ നിരോധിത വസ്തുക്കള്‍ ഉണ്ടായാല്‍ നടപടി നേരിടേണ്ടി വരിക യാത്രക്കാരനായിരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ആര്‍ക്കെങ്കിലും നല്‍കണമെന്ന് പറഞ്ഞേല്‍പ്പിക്കുന്ന ഹാന്‍ഡ് ബാഗുകളില്‍ മയക്കുമരുന്ന് പോലുള്ള നിരോധിത വസ്തുക്കള്‍ ഉണ്ടായേക്കാം. മയക്കുമരുന്ന് കടത്തിന് സാധാരണ യാത്രക്കാരെ ഉപയോഗപ്പെടുത്തുന്ന മാഫിയകളുണ്ട്. ഇവരുടെ കെണിയില്‍പ്പെട്ട് പിടിക്കപ്പെട്ടാല്‍ കസ്റ്റംസിന് മുന്നിലും നിയമത്തിന് മുന്നിലും യാത്രക്കാരായിരിക്കും ഉത്തരവാദികളാവുക.
10000 ഡോളറോ അതിന് തുല്യമായ പ്രാദേശിക നോട്ടുകളോ കൈവശം വെക്കുന്ന യാത്രക്കാര്‍ ആ വിവരം പരിശോധന സമയത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും കസ്റ്റംസ് ഡയറക്ടര്‍ നിര്‍ദേശിച്ചു. പിടിക്കപ്പെട്ടാല്‍ അനധികൃത ഹവാല കടത്തിനും പണം വെളുപ്പിക്കലിനും നിയമ നടപടികള്‍ നേരിടേണ്ടിവരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.