
അബൂദബി: റോഡ്സുരക്ഷ ഉറപ്പാക്കാന്‍ അബൂദബിയില്‍ വാഹന പരിശോധന ശക്തമാക്കി. ചൂട് ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് വാഹനാപകട സംഭവങ്ങള്‍ വര്‍ധിക്കാനുള്ള സാഹചര്യം കൂടി മുന്‍നിര്‍ത്തിയാണ് പരിശോധനാ നടപടികള്‍ ഊര്‍ജിതമാക്കിയത്. കുറ്റമറ്റ ടയറുകള്‍ ഉപയോഗിക്കാതെ വാഹനം ഓടിക്കുന്നവരെ കണ്ടെത്തുകയും കര്‍ശന ശിക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ഉപയോഗശൂന്യമായ ടയറുകള്‍ വലിയ തോതില്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതിനാല്‍ ഡ്രൈവര്‍മാര്‍ വാഹനങ്ങളുടെ ടയറുകള്‍ പരിശോധിച്ച് നിലവാരം ഉറപ്പ് വരുത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. വാഹനങ്ങള്‍ പതിവായി പരിശോധിക്കണമെന്നും അറ്റകുറ്റപണികള്‍ നടത്തണമെന്നു അധികൃതര്‍ സോഷ്യല്‍മീഡിയ വഴി ആവശ്യപ്പെട്ടിട്ടുണ്ട്.
വേനല്‍കാലത്ത് ടയറുകള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യത കൂടതലാണ്. വേണ്ടത്ര കാറ്റ് നിറക്കാതിരിക്കുക, അമിത ഭാരം കയറ്റുക, കൃത്യമായ രൂപവും വലിപ്പവുമുള്ള റിമ്മുകള്‍ ഉപയോഗിക്കാതിരിക്കുക എന്നിവയൊക്കെ അപകടകരമാണെന്നും മുന്നറിയിപ്പുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.