Currency

കുവൈത്ത് മരുപ്രദേശങ്ങളില്‍ നിര്‍മ്മിച്ച അനധികൃത ടെന്റുകള്‍ പൊളിച്ചുനീക്കി

സ്വന്തം ലേഖകന്‍Sunday, July 8, 2018 10:51 am

കുവൈത്ത് സിറ്റി: നിയമ വിരുദ്ധമായി മരുപ്രദേശങ്ങളില്‍ നിര്‍മ്മിച്ച ടെന്റുകള്‍ അധികൃതര്‍ പൊളിച്ചുനീക്കി. കുവൈത്തിലെ ജഹ്റ, അഹ്മദി എന്നീ ഗവര്‍ണറേറ്റ് പരിധിയിലെ മരുപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ റെയ്ഡിലാണ് അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കിയത്.

മരുപ്രദേശങ്ങളിലെ കൈയേറ്റങ്ങള്‍ അനുവദിക്കില്ലെന്നും അങ്ങനെ കണ്ടെത്തിയാല്‍ അവ പൊളിച്ചു നീക്കുമെന്നും കുവൈത്ത്് മുനിസിപ്പാലിറ്റി മേധാവി എന്‍ജി. അഹ്മദ് അല്‍ മന്‍ഫൂഖി പറഞ്ഞു. ജഹ്റയില്‍ 150 ടെന്റുകളും അഹ്മദിയില്‍ 66 ടെന്റുകളുമാണ് പൊളിച്ചുമാറ്റിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x