Currency

സൗദിയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഫീസുകള്‍ക്ക് വാറ്റ് നിര്‍ബന്ധമാക്കി

സ്വന്തം ലേഖകന്‍Monday, July 9, 2018 11:31 am

റിയാദ്: സൗദിയിലെ എംബസിക്കു കീഴിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ ജൂണ്‍ മാസം മുതലുള്ള സ്‌കൂള്‍ ഫീസുകള്‍ക്ക് മൂല്യ വര്‍ധിത നികുതി നിര്‍ബന്ധമാക്കി. രാജ്യത്തെ സകാത്ത് ആന്റ് ടാക്സ് അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. സ്‌കൂള്‍ വാഹന സേവനത്തിനും നികുതി ഏര്‍പ്പെടുത്തി.

ഈ വര്‍ഷം ജനുവരി ഒന്ന് മുതലാണ് രാജ്യത്ത് മൂല്യ വര്‍ധിക നികുതി നടപ്പില്‍ വന്നത്. തുടക്കത്തില്‍ സേവന വിഭാഗമായ സ്‌കൂളുകളെ മൂല്യ വര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ പുതിയ നിര്‍ദ്ദേശ പ്രകാരം സ്‌കൂളില്‍ അടക്കുന്ന മുഴുവന്‍ ഫീസിനത്തിനും അഞ്ച് ശതമാനം മൂല്യ വര്‍ധിത നികുതി കൂടി രക്ഷിതാക്കള്‍ അടക്കേണ്ടി വരും.

ജൂണ്‍ മാസം മുതല്‍ മുന്‍കാല പ്രാബല്യത്തിലായിരിക്കും മുല്യവര്‍ധിത നികുതി. ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. വാറ്റ് ഉള്‍പ്പെടുത്തിയുള്ള പുതിയ സോഫ്റ്റ് വേര്‍ ഉടന്‍ തന്നെ പ്രവര്‍ത്തന ക്ഷമമാകുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x