Currency

യു.എ.ഇ പൊതുമാപ്പിന് സര്‍ക്കാര്‍ സഹായം; നോര്‍ക്ക മുഖേന യാത്രാടിക്കറ്റ് നല്‍കും

സ്വന്തം ലേഖകന്‍Thursday, July 12, 2018 1:03 pm

ദുബായ്: യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് സൗകര്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന മലയാളികളുടെ സൗകര്യത്തിന് കേരള സര്‍ക്കാര്‍ വേണ്ട സഹായങ്ങളൊരുക്കും. ആഗസ്റ്റ് ഒന്ന് മുതലാണ് യു.എ.ഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രാബല്യത്തില്‍ വരിക. മൂന്നു മാസമാണ് പെതുമാപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടും എന്നാണ് പ്രതീക്ഷ.

പൊതുമാപ്പിന്റെ ഭാഗമായി നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന അര്‍ഹരായവര്‍ക്ക് യാത്രാടിക്കറ്റ് ഉറപ്പാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ താല്‍പര്യമെടുക്കും. ഇതിനാവശ്യമായ ഫണ്ട് നോര്‍ക്കയുടെ പക്കലുണ്ട്.

പ്രവാസി ചിട്ടി സംബന്ധിച്ച ഒരുക്കങ്ങള്‍ക്കും വിവിധ മലയാളി കൂട്ടായ്മകളും ധനകാര്യ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തുന്നതിനുമായി ധനമന്ത്രി തോമസ് ഐസക് അടുത്ത മാസം യു.എ.ഇയിലെത്തും. തുടര്‍ന്ന് പ്രവാസി ചിട്ടിയുടെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും യു.എ.ഇ സന്ദര്‍ശിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x