Currency

വനിതാ ഗാര്‍ഹികത്തൊഴിലാളി റിക്രൂട്‌മെന്റ് ഈ ആഴ്ച മുതല്‍

സ്വന്തം ലേഖകന്‍Thursday, July 12, 2018 1:18 pm

കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്നുള്ള വനിതാ ഗാര്‍ഹിക തൊഴിലാളി റിക്രൂട്‌മെന്റ് ഈ ആഴ്ച ആരംഭിക്കുമെന്ന് അല്‍ ദുറ കമ്പനി ജനറല്‍ മാനേജര്‍ സാലെ അല്‍ വുഹൈബ് അറിയിച്ചു. നേരത്തേ ആവശ്യപ്പെട്ടതനുസരിച്ച് നോര്‍ക്ക-റൂട്ട്‌സ് തയാറാക്കിയ ഡേറ്റാബേസില്‍നിന്നു നല്‍കിയ 100 ബയോഡേറ്റകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 40 മലയാളികള്‍ക്കാണ് ആദ്യഘട്ടത്തില്‍ നിയമനം നല്‍കുന്നത്.

ഇന്ത്യന്‍ വനിതാ ഗാര്‍ഹിക തൊഴിലാളിയെ ലഭിക്കുന്നതിനു തൊഴിലുടമ നല്‍കേണ്ട ഫീസ് 460 ദിനാര്‍ ആണെന്നും അദ്ദേഹം അറിയിച്ചു. വിദേശത്തുനിന്നു ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനു കുവൈത്ത് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സ്ഥാപിതമായ കമ്പനിയാണ് അല്‍ ദുറ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x