
അബൂദബി: വീട്ടുപടിക്കല്‍ പെട്രോള്‍ എത്തിക്കുന്ന പദ്ധതിക്ക് അഡ്നോക് തുടക്കം കുറിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ ‘മൈ സ്റ്റേഷന്’ എന്ന പേരിലുള്ള ആപ്പ് വഴി പദ്ധതി നടപ്പാക്കുമെന്ന് അബൂദബി നാഷണല്‍ ഓയില്‍ കമ്പനി അധികൃതര്‍ വെളിപ്പെടുത്തി.
പദ്ധതി നടപ്പാക്കാനാവശ്യമായ എല്ലാ അനുമതികളും ലഭിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ പ്രതികരണം അറിഞ്ഞ ശേഷം വേണ്ട മാറ്റങ്ങള്‍ വരുത്തിയായിരിക്കും ഇത് നടപ്പാക്കുക. ജെറ്റ് സ്കീ ഓപറേറ്റര്‍മാര്‍ക്കും ബോട്ട് ഉടമകള്‍ക്കുമാണ് ഇത് ഏറെ പ്രയോജനപ്പെടുക. ഏത് തരം ഇന്ധനമാണ് വേണ്ടത്, എത്ര അളവില്‍ എവിടെ നല്‍കണം എന്നൊക്കെ ആപ്പ് വഴി നിര്‍ദ്ദേശിച്ചാല്‍ അഡ്നോക് ജീവനക്കാരന് അത് എത്തിക്കുന്നതാണ് പദ്ധതി.
അഡ്നോക് നടപ്പാക്കുന്ന ഡ്രൈവര്‍മാര്‍ സ്വയം ഇന്ധനം നിറക്കുന്ന പദ്ധതിയുടെ ഭാഗമായ പരിശീലനം പുരോഗമിക്കുകയാണ്. മാളുകളിലും മറ്റും പ്രത്യേക പമ്പുകള്‍ സ്ഥാപിച്ചാണ് ഉപഭോക്താക്കള്‍ക്ക് പരിശീലനം നല്‍കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.