
റിയാദ്: സൗദിയില്‍ ജോലി തേടുന്നവരില്‍ എണ്‍പത് ശതമാനത്തിലേറെയും വനിതകളെന്ന് ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് വനിതാ ഉദ്യോഗാര്‍ഥികള്‍ കുത്തനെ കൂടിയത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ ഔദ്യോഗിക കണക്കിലാണ് വനിതാ മുന്നേറ്റം സൂചിപ്പിക്കുന്നത്.
ഉന്നത വിദ്യാഭ്യാസം നേടിയവരുള്‍പ്പെടെ 9 ലക്ഷം വനിതകളാണ് തൊഴില്‍ കാത്തിരിക്കുന്നത്. പുതിയ തലമുറയില്‍ വനിതകള്‍ നേടിയ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ചിത്രം കൂടിയാണിത്. അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൌദിയില്‍ ഉദ്യോഗാര്‍ഥികളായി ഉള്ളത് 11 ലക്ഷത്തോളം പേരാണ്. ഇതില്‍ 8,99,000 വനിതാ ഉദ്യോഗാര്‍ഥികളാണ് രാജ്യത്തുള്ളത്. 1,73,000 പുരുഷ ഉദ്യോഗാര്‍ഥികളും.
തൊഴില്‍രഹിതരില്‍ 31.1 ശതമാനം സിവില്‍ സര്‍വീസ് മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തു. രാജ്യത്തൊട്ടാകെ തൊഴില്‍ തോടുന്നവരില് ആറ് ലക്ഷത്തോളം പേര് യൂണിവേഴ്സിറ്റി ബിരുദധാരികളാണ്. ഇവരില്‍ ഭൂരിഭാഗവും വനിതകളാണ്. പുരുഷന്മാര്ക്കിടയില് 7.6 ശതമാനവും വനിതകള്‍ക്കിടയില്‍ 30.9 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.