
മനാമ: രാജ്യത്തെ പാര്‍ക്കുകള്‍ക്ക് നേരെയുണ്ടാകുന്ന കുട്ടികളുടെ വികൃതികള്‍ക്ക് ഇനി മുതല്‍ മതാപിതാക്കള്‍ പിഴ അടക്കേണ്ടി വരും. രാജ്യത്തുടനീളമുള്ള 200 പാര്‍ക്കുകളിലും കുട്ടികളുടെ വികൃതികള്‍ കൂടുന്നതിനെ തുടര്‍ന്ന് പാര്‍ക്കുകളും പൊതു ഇടങ്ങളും സി.സി.ടി.വി യുടെ നിരീക്ഷണത്തിലായിരിക്കും. നശീകരണ പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 50 ബഹ്റൈന്‍ ദിനാര്‍ പിഴയായി ഈടാക്കുമെന്ന് മുഹറാഖ് മുന്‍സി അറിയിച്ചു.
ചെടികളും മറ്റു പല പൊതു മുതലുകളും കുട്ടികള്‍ വ്യാപകമായി നശിപ്പിക്കുന്ന പ്രവര്‍ത്തിയെ തടയനാണ് അധികാരികള്‍ ലക്ഷ്യമിടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.