Currency

സൗദി കാലാവസ്ഥ ഇനി ‘മതീര്‍’ പ്രവചിക്കും

സ്വന്തം ലേഖകന്‍Monday, July 16, 2018 11:45 am

ജിദ്ദ: മുനിസിപ്പല്‍, നഗരകാര്യ മന്ത്രാലയത്തിന്റെ അത്യാധുനിക കാലാവസ്ഥ നിരീക്ഷണ സംവിധാനം സൗദിയില്‍ പ്രാബല്യത്തില്‍ വന്നു. ‘മതീര്‍’ എന്ന പേരിലുള്ള ഹൈടെക് സംവിധാനം അറബ് മേഖലയില്‍ ഇതാദ്യമായാണ് സ്ഥാപിക്കുന്നത്. മഴ, വെള്ളപ്പൊക്കം, മഞ്ഞുവീഴ്ച, കൊടുംചൂട്, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവ വളരെ നേരത്തെ അറിയാനും അതനുസരിച്ചുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനും അധികാരികള്‍ക്ക് ഇതുവഴി സാധിക്കും.

സാറ്റലൈറ്റുകള്‍, പ്രാദേശിക, അന്തര്‍ദേശീയ കാലാവസ്ഥ കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് കൃത്യമായ കാലാവസ്ഥ പ്രവചനം നടത്തുകയാണ് മതീര്‍ ചെയ്യുക. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് അടുത്ത അഞ്ചുദിവസത്തേക്കുള്ള അന്തരീക്ഷത്തെ വ്യത്യസ്ത ജാഗ്രതാ തോതില്‍ അടയാളപ്പെടുത്തും. മഞ്ഞ, ചുവപ്പ് നിറങ്ങള്‍ അതീവ ജാഗ്രതയെ സൂചിപ്പിക്കുന്നു. അഞ്ചുദിവസത്തെ ഓരോ മണിക്കൂറും ഈ രീതിയില്‍ രേഖപ്പെടുത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x