
അബൂദബി: അബൂദബി നഗരത്തില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന 44 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നു. ഇതിനുള്ള തീരുമാനം അബൂദബി നഗരസഭ നടപ്പാക്കി തുടങ്ങി. ബഹുനില കെട്ടിടങ്ങള്‍, വില്ലകള്‍ എന്നിവ ഉള്‍പ്പെടെ 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടങ്ങളാണ് പൊളിച്ചു നീക്കുന്നത്. ജനങ്ങളുടെ സുരക്ഷക്ക് ഭീഷണി ആയേക്കും എന്ന ഘട്ടത്തിലാണ് അവ ഒഴിവാക്കാന്‍ തീരുമാനമായത്.
നഗരസഭയുടെ പരിശോധനാ വിഭാഗം നടത്തിയ വിശദമായ വിശകലനത്തിനു ശേഷമാണ് നീക്കം ചെയ്യേണ്ട കെട്ടിടങ്ങള്‍ തീരുമാനിക്കുക. അറ്റകുറ്റപ്പണികള്‍ നടത്തുക, താമസിക്കുക അല്ലെങ്കില്‍ പൊളിച്ചു കളയുക എന്നാണ് ഉടമകള്‍ക്ക് നല്കുന്ന നിര്‍ദേശം. തലസ്ഥാന നഗരിയുടെ പുതിയ ബില്‍ഡിങ് കോഡിനും അബൂദബിയുടെ സ്മാര്ട്ട്വിഷനും 2030 ഇണങ്ങുന്ന രീതിയിലെ കെട്ടിടങ്ങള്‍ മാത്രമേ നിലനിര്‍ത്താന്‍ അനുവദിക്കൂ.
ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങള്‍ സംബന്ധിച്ച നിയമത്തില്‍ വീഴ്ച വരുത്തിയതിന് ഈ വര്‍ഷം 33 നടപടികളാണ് അബൂദബി നഗരസഭ മുന്നോട്ടുവെച്ചത്. അവശ്യ അറ്റകുറ്റപ്പണികള്‍ ഇല്ലാത്തതിന് 11 നടപടികള്‍ വേറെ. 64 കെട്ടിടങ്ങള്‍ ഒഴിയുകയോ പൊളിക്കുകയോ പുതുക്കിപ്പണിയുകയോ വേണമെന്നും നഗരസഭ നിര്‍ദേശിച്ചു. നിയമം പാലിക്കാത്തവര്‍ക്ക് 40,000 ദിര്‍ഹം പിഴയാണ് ചുമത്തുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.