
കുവൈത്ത് സിറ്റി: ജെറ്റ് എയര്‍വേയ്സ് വിമാന ടിക്കറ്റിന് 30 ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ചു. നാളെ മുതല്‍ 23 വരെ തീയതികളില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവ് ലഭിക്കുക. ഇന്ത്യയിലേക്കും ബാങ്കോക്ക്, ഹോങ്കോങ്, കഠ്മണ്ഡു, സിംഗപ്പുര്‍ എന്നിവിടങ്ങളിലേക്കുമാണ് ഇളവ് ലഭിക്കുക. ഏകമാര്‍ഗ ടിക്കറ്റിനും മടക്ക ടിക്കറ്റിനും ഇളവ് ബാധകമാണ്.
ജെറ്റ് എയര്‍വേയ്സ് വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ് വഴിയോ ട്രാവല്‍ ഏജന്‍സി വഴിയോ ബുക്ക് ചെയ്യുന്നവര്‍ക്ക് ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ജെറ്റ് എയര്‍വേയ്സ് ഗള്‍ഫ്-മിഡില്‍ ഈസ്റ്റ്-ആഫ്രിക്ക വൈസ് പ്രസിഡന്റ് ഷാകിര്‍ കന്ഡാവാല അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.