Currency

സൗദിയില്‍ വിമാനം പറത്താനും വനിതകള്‍ക്ക് അനുമതി

സ്വന്തം ലേഖകന്‍Wednesday, July 18, 2018 11:57 am

റിയാദ്: വാഹനമോടിക്കാന്‍ അനുമതിയായതിന് പിന്നാലെ സൗദിയില്‍ വിമാനം പറത്താനും വനിതകള്‍ക്ക് അനുമതി. കിഴക്കന്‍ പ്രവിശ്യയിലെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കീഴില്‍ പൈലറ്റാകാന്‍ വനിതകള്‍ക്കും അവസരം. ആകെ അപേക്ഷ നല്‍കിയ രണ്ടായിരത്തോളം പേരില്‍ നാന്നൂറ് പേര്‍ വനിതകളാണ്.

ദമ്മാമിലെ സിവില്‍ ഏവിയേഷന്‍ അക്കാദമിയില്‍ ഇത്തവണ സ്ത്രീകള്‍ക്കും പരിശീലനം നല്‍കും. അപേക്ഷകര്‍ക്ക് കഠിന പരിശീലനമടക്കമുള്ള ക്ലാസുകള്‍ സെപ്തംബറില്‍ ആരംഭിക്കും. മൂന്ന് ഘട്ടമായുള്ള പരിശീലനത്തിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരുകയാണ്. പൈലറ്റ് പരിശീലനത്തിന് പുറമെ അറ്റകുറ്റപ്പണികളിലും പ്രാഥമിക പരിശീലനം നല്‍കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x