Currency

സൗദിയില്‍ കാര്‍ വര്‍ക്ക്‌ഷോപ്പുകളിലേക്ക് വനിതാ തൊഴിലാളികളെ നിയമിക്കുന്നു

സ്വന്തം ലേഖകന്‍Thursday, July 19, 2018 11:22 am

റിയാദ്: സൗദിയില്‍ കാര്‍ വര്‍ക്ക്‌ഷോപ്പുകളിലേക്ക് വനിതാ തൊഴിലാളികളെ നിയമിക്കുന്നു. കാര്‍ വര്‍ക്ക് ഷോപ്പുകളിലെ വിവിധ ജോലികളിലേക്ക് വനിതാ തൊഴിലാളികളെ നിയമിക്കാനാണ് തീരുമാനം. റോഡുകളില്‍ വാഹനവുമായി ഒറ്റപ്പെടുന്നവരെ സഹായിക്കാന്‍ മെക്കാനിക്കുകള പ്രാപ്തമാക്കുന്നതിന്റെ ഭാഗമായാണിത്. മെക്കാനിക്ക്, റിസപ്ഷനിസ്റ്റ്, കാള്‍ സെന്റര്‍ സ്റ്റാഫ്, മാര്‍ക്കറ്റിംഗ് തുടങ്ങി വിവിധ ജോലികളിലേക്കാണ് വനിതകളെ നിയമിക്കുന്നത്.

കാര്‍ വര്‍ക്ക് ഷോപ്പുകളിലും റിപ്പയര്‍ സെന്ററുകളിലും 30 ശതമാനം വരെ അധികവരുമാനം നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നുണ്ട്. സമീപ ഭാവിയില്‍ തന്നെ വനിതാ മെക്കാനിക്കുകളെ നിയമിക്കുമെന്നും സൗദി-ജപ്പാനീസ് ഹൈ ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ. സലീം അല്‍-അസ്മാരി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x