Currency

യു.എ.ഇ പൊതുമാപ്പ്: മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഇന്ത്യക്കാര്‍ അപേക്ഷയുമായി രംഗത്ത്

സ്വന്തം ലേഖകന്‍Friday, July 20, 2018 12:19 pm

 

ദുബായ്: യു.എ.ഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രാബല്യത്തില്‍ വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് അനധികൃത ഇന്ത്യക്കാര്‍ അപേക്ഷയുമായി രംഗത്ത്. ദുബായ് കെ.എം.സി.സി ഒരുക്കിയ ഹെല്‍പ്പ് ഡസ്‌ക് സംവിധാനത്തിലൂടെയാണ് ഇവര്‍ അപേക്ഷ കൈമാറിയത്.

താമസം നിയമവിധേയമാക്കുന്നതിനോ അതല്ലെങ്കില്‍ പിഴ കൂടാതെ രാജ്യം വിടുന്നതിനോ അവസരം ഒരുക്കുന്ന പൊതുമാപ്പിന് ഇക്കുറിയും മികച്ച പ്രതികരണം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. 2013ല്‍ ആയിരുന്നു യു.എ.ഇയില്‍ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്.

അനധികൃതമായി രാജ്യത്ത് തങ്ങാന്‍ നിര്‍ബന്ധിതരായ നിരവധി കുടുംബങ്ങളും പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ അപേക്ഷ നല്‍കിയവരുടെ കൂട്ടത്തിലുണ്ട്. പൊതുമാപ്പിന്റെ പ്രയോജനം ഉപയോഗപ്പെടുത്താന്‍ എല്ലാവരും തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് സാമൂഹിക, സന്നദ്ധ സംഘടനകള്‍. അടുത്ത മാസം ഒന്നു മുതല്‍ മൂന്നു മാസത്തേക്കാണ് യു.എ.ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x