Currency

കുവൈത്തില്‍ വാഹന ഉടമക്ക് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമാക്കി

സ്വന്തം ലേഖകന്‍Friday, July 20, 2018 12:36 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹന ഉടമക്ക് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമാക്കി. വാഹന ഉടമയുടെ ലൈസന്‍സ് അസാധുവാക്കപ്പെട്ടാല്‍ കാര്‍ രജിസ്‌ട്രേഷന്‍ പുതുക്കാനുമാവില്ല. സ്വദേശികള്‍ക്കും വിദേശികള്‍ക്കും പുതിയ നിയമം ബാധകമാണ്. വാഹനപ്പെരുപ്പവും ഗതാഗതക്കുരുക്കും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തരമന്ത്രാലയം പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തവരുടെ പേരിലുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികളും മന്ത്രാലയം ആരംഭിച്ചു. വിദേശികള്‍ ഡ്രൈവിങ് ലൈസന്‍സ് സമ്പാദിക്കാനുള്ള വ്യവസ്ഥകള്‍ പാലിക്കാത്ത ജോലിയിലേക്ക് മാറുകയാണെങ്കില്‍ നിലവിലെ ലൈസന്‍സ് അസാധുവാകുമെന്നാണ് നിയമം. ഇത്തരമാളുകളുടെ പേരിലുള്ള വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ പുതിയ തീരുമാനപ്രകാരം അനുവദിക്കില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x