
കുവൈത്ത് സിറ്റി: വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട കേസ് ദേശദ്രോഹമായി പരിഗണിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. വിഷയം അതിഗൗരവമുള്ളതായി പരിഗണിച്ച് ശക്തമായ തുടര്‍നടപടികള്‍ ആവശ്യപ്പെട്ട് നിരവധി എം.പിമാരും അക്കാദമിക വിദഗ്ധരും രംഗത്തുവന്നു. രാജ്യത്തിന്റെ നിയമവ്യവസ്ഥയെ കബളിപ്പിച്ച് സര്‍ക്കാര്‍ തസ്തികകള്‍ അന്യായമായി വിദേശികള്‍ക്ക് ലഭിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കുറ്റകൃത്യം കാരണമായിട്ടുണ്ടെന്നാണ് പൊതുഅഭിപ്രായം.
അതിനാല്‍, 1970-1980 കാലം മുതല്‍ നിയമനം നല്‍കിയ വിദേശികളുടെ യോഗ്യതാ സര്‍ട്ടിക്കറ്റുകളില്‍ അന്വേഷണം നടത്തണമെന്ന് മുന്‍ ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. അഹ്മദ് അല്‍ അസരി ആവശ്യപ്പെട്ടു. ഈജിപ്ത് ഉള്‍പ്പെടെ അറബ് രാജ്യങ്ങളിലെ സര്‍വകലാശാലകള്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകളും ബ്രിട്ടന്‍, അമേരിക്ക ഉള്‍പ്പെടെ മറ്റു രാജ്യങ്ങളില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളുമാണ് 1980 മുതല്‍ സൂക്ഷ്മപരിശോധന നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.