
റിയാദ്: വ്യാജ ആഭ്യന്തര ഹജ് സര്‍വീസ് സ്ഥാപനങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഹജ്, ഉംറ മന്ത്രാലയത്തിന് സാധിച്ചതായി ഹജ്, ഉംറ മന്ത്രി മുഹമ്മദ് സ്വാലിഹ് ബിന്‍തന്‍ ആണ് പറഞ്ഞത്. തീര്‍ഥാടകരെ കബളിപ്പിച്ചിരുന്ന വ്യാജ സ്ഥാപനങ്ങള്‍ എല്ലാം അടച്ചു പൂട്ടി. ഓണ്‍ലൈന്‍ സംവിധാനങ്ങളാണ് ഇതിന് സഹായകരമായത്. ഹജിന് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഏക വഴി ഹജ്, ഉംറ മന്ത്രാലയത്തിന്റെ ഇ-ട്രാക്ക് ആണ്.
ഹജ് തീര്‍ഥാടകരുടെ രജിസ്ട്രേഷന്‍ നടപടികള്‍ക്ക് ഇത്തവണ പൂര്‍ണമായും ഇ-ട്രാക്ക് അടക്കമുള്ള സംവിധാനങ്ങളാണ് ഉപയോഗപ്പെടുത്തിയത്. ഇതിനെ മാത്രം ആശ്രയിച്ചതോടെ വ്യാജ എജന്‍സികള്‍ പിന്‍വലിഞ്ഞു. ഇതിനൊപ്പം കര്‍ക്കശ നിയമങ്ങള്‍ നടപ്പാക്കിയുമാണ് വ്യാജ ഹജ് സര്‍വീസ് സ്ഥാപനങ്ങള്‍ക്ക് തടയിട്ടത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന തീര്‍ഥാടകരെ സൗദി അറേബ്യ ഒരുപോലെയാണ് കാണുന്നത്. സേവനം നല്‍കുന്നതില്‍ തീര്‍ഥാടകര്‍ക്കിടയില്‍ ഒരു വിവേചനവും കാണിക്കുന്നില്ല. ഈ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്ന് 18 ലക്ഷത്തിലേറെ ഹജ്ജ് തീര്‍ഥാടകരാണ് എത്തുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.