Currency

പ്രവാസികള്‍ക്ക് ഇനി നാട്ടിലെ എയര്‍പോര്‍ട്ടില്‍ നിന്ന് സൗജന്യ ആംബുലന്‍സ് സൗകര്യം നല്‍കുമെന്ന് നോര്‍ക്ക

സ്വന്തം ലേഖകന്‍Monday, July 23, 2018 11:37 am

 

മനാമ: അസുഖത്തെ തുടര്‍ന്ന് നാട്ടിലേക്ക് എത്തുന്ന പ്രവാസികള്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് ആവശ്യമായ ആംബുലന്‍സ് സൗകര്യം സൗജന്യമായി നോര്‍ക്ക വഴി ലഭിക്കുമെന്ന് നോര്‍ക്ക ഓഫീസില്‍നിന്നു അറിയിച്ചതായി ബഹ്റൈന്‍ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാര്‍, ജനറല്‍ സെക്രട്ടറി എം.പി. രഘു എന്നിവര്‍ അറിയിച്ചു. പ്രവാസികള്‍ ചികിത്സക്കായി നാട്ടിലെ എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ വീട്ടിലേക്കോ ചികിത്സ തുടരാന്‍ ആഗ്രഹിക്കുന്ന ആശുപത്രികളിലേക്കോ ആണ് ആംബുലന്‍സ് സൗകര്യം ലഭ്യമാവുക.

ബഹ്റൈനില്‍ വെച്ച് മരണം സംഭവിക്കുന്നവരുടെ മൃതദേഹം നാട്ടിലെക്കു അയക്കുന്നതിനോ, ബഹ്റൈനില്‍ തന്നെ സംസ്‌കരിക്കുന്നതിനോ ആവശ്യമായ നടപടിക്രമങ്ങള്‍ എന്തെന്നും ഏതെല്ലാം ഓഫീസുകളുമായാണ് ബന്ധപ്പെടണ്ടതെന്നുമുള്ള വിവരങ്ങളും അപേക്ഷകളുടെ പകര്‍പ്പും സമാജം നോര്‍ക്ക ചാരിറ്റി ഹെല്പ് ഡെസ്‌ക് ഇതിനകം ലഭ്യമാക്കി വരുന്നുണ്ട്.

ചികിത്സക്കായി നാട്ടിലേക്ക് പോകുന്നവര്‍ക്കും, ബഹ്റൈനില്‍ ഗോസി ഇന്‍ഷുറന്‍സ് അടക്കമുള്ള കാര്യങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ എന്തെന്ന് അറിയാത്തവര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങളും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതിനായി സമാജം ഓഫീസുമായോ, നോര്‍ക്ക ചാരിറ്റി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.ടി. സലിം (33750999), നോര്‍ക്ക ഹെല്പ് ഡെസ്‌ക് കണ്‍വീനര്‍ രാജേഷ് ചേരാവള്ളി (35320667) എന്നിവരുമായോ ബന്ധപ്പെടാവുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x