Currency

ഗാര്‍ഹികത്തൊഴിലാളി വ്യവസ്ഥകളില്‍ മാറ്റം വരുത്തണം:അമേരിക്ക

സ്വന്തം ലേഖകന്‍Wednesday, July 25, 2018 1:29 pm

വാഷിങ്ടണ്‍: ഗാര്‍ഹികത്തൊഴിലാളി വ്യവസ്ഥകളില്‍ കാലോചിതമായ മാറ്റം വരുത്തണമെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം കുവൈത്ത് സര്‍ക്കാറിനോടും മനുഷ്യാവകാശ സംഘടനയോടും ആവശ്യപ്പെട്ടു. അതേസമയം, കഴിഞ്ഞ വര്‍ഷം ഗാര്‍ഹികത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ കുവൈത്ത് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പ്രശംസനീയമാണെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഗാര്‍ഹികനിയമങ്ങളില്‍ ഈയിടെയായി വരുത്തിയ പരിഷ്‌കാരങ്ങളും സ്‌പോണ്‍സര്‍മാരില്‍നിന്ന് ഒളിച്ചോടിയ വീട്ടുജോലിക്കാരികള്‍ക്ക് സംരക്ഷണം നല്‍കിയതും കുവൈത്തിന്റെ പ്രതിബദ്ധത തെളിയിക്കുന്നു. സ്‌പോണ്‍സര്‍മാരുടെ പീഡനം കാരണം പ്രയാസത്തിലായ 858 ഗാര്‍ഹികത്തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് പോകാന്‍ അനുവദിച്ചതും അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം എടുത്തുപറഞ്ഞു.

എന്നാല്‍, സ്‌പോണ്‍സര്‍മാര്‍ക്കെതിരെ പാസ്‌പോര്‍ട്ട് തടഞ്ഞുവെക്കല്‍, ശമ്പളം നല്‍കാതിരിക്കല്‍, അധികസമയ ജോലി തുടങ്ങിയ പരാതികള്‍ ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x