Currency

കുവൈത്തില്‍ ഒളിച്ചോട്ട പരാതികള്‍ ഇനി ഓണ്‍ലൈന്‍ വഴി അറിയിക്കാം

സ്വന്തം ലേഖകന്‍Friday, July 27, 2018 11:53 am

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇനി സ്ഥാപനങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ജീവനക്കാരെക്കുറിച്ചുളള പരാതികള്‍ മാന്‍പവര്‍ അതോറിറ്റിയെ ഓണ്‍ലൈന്‍ വഴിയും അറിയിക്കാം. ഇലക്ട്രോണിക് സംവിധാനത്തില്‍ റജിസ്റ്റര്‍ ചെയ്ത പോര്‍ട്ടല്‍ വഴിയാണ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അതിനുള്ള അവസരം ലഭിക്കുക. പരാതി സംബന്ധിച്ച പ്രതികരണം അറിയാനും സ്ഥാപനങ്ങള്‍ക്ക് ഈ സംവിധാനം വവി സൗകര്യമുണ്ടാകും.

സ്ഥാപനങ്ങള്‍ക്കെതിരെയുള്ള തൊഴിലാളികളുടെ പരാതികള്‍ എസ്എംഎസ് വഴി സ്വീകരിക്കുന്നതിനും സൗകര്യമുണ്ടെന്ന് മാന്‍പവര്‍ അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു. ഒപ്പം ജീവനക്കാരുടെ ഒളിച്ചോട്ടം സംബന്ധിച്ച പരാതിയുടെ കാലാവധി 90 ദിവസത്തില്‍നിന്ന് 60 ദിവസമായി ചുരുക്കുന്നതിനും നടപടി സ്വീകരിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x