Currency

ഷോപ്പിംഗ് മാളുകളിലെ സൗദിവല്‍ക്കരണം വ്യാപിപ്പിക്കാന്‍ നീക്കം

സ്വന്തം ലേഖകന്‍Friday, July 27, 2018 12:01 pm

റിയാദ്: ഷോപ്പിംഗ് മാളുകളിലെ സ്വദേശിവല്‍ക്കരണം സൗദിയില്‍ ഉടനീളം വ്യാപിപ്പിക്കാന്‍ നീക്കം. 2017 ഏപ്രില്‍ മാസം മുതലാണ് സൗദിയിലെ ഷോപ്പിംഗ് മാളുകളിലെ ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തിയത്. 2020 ഓടെ ചില്ലറ വില്‍പന രംഗത്ത് സ്വദേശികള്‍ക്ക് ഒരു മില്ല്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന പദ്ധതിയുടെ ഭാഗമായായിരുന്നു ഇത്. വിദേശികളുള്‍പ്പെടെ നിരവധി പേര്‍ക്ക് ഈ മേഖലയില്‍ ജോലി നഷ്ടമായിട്ടുണ്ട്.

പദ്ധതിക്ക് തുടക്കം കുറിച്ചത് അല്‍ ഖസീം പ്രവശ്യയിലെ എട്ടുമാളുകളില്‍ 100 ശതമാനം സൗദിവല്‍ക്കരണം നടപ്പിലാക്കികൊണ്ടാണ്. തുടര്‍ന്ന് എല്ലാ പ്രവശ്യകളിലേക്കും പദ്ധതി വ്യാപിപിച്ചു. പദ്ധതി വന്‍ വിജയകരമാണെന്ന് വിലയിരുത്തപ്പെടുന്ന പശ്ചാതലത്തില്‍ മുഴുവന്‍ പ്രവശ്യകളിലേക്കും വ്യാപിപ്പിക്കുവാനാണ് പുതിയ നീക്കം. മക്ക, രിയാദ്, തബൂക്ക്, കിഴക്കന്‍ പ്രവശ്യ തുടങ്ങിയ മേഖലകളിലെ ഷോപ്പിംഗ് മാളുകളില്‍ സ്വദേശിവല്‍ക്കരണം സമ്പൂര്‍ണമായി നടപ്പിലാക്കാന്‍ നീക്കം ആരംഭിച്ചതായി തൊഴില്‍- സാമൂഹിക വികസന മന്ത്രാലയ പ്രവശ്യാ സൗദിവല്‍ക്കരണ വിഭാഗം മേധാവി എഞ്ചിനീയര്‍ സഅദ് അല്‍ ഗാംദി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x