Currency

കുവൈറ്റിലെ ഗാര്‍ഹിക തൊഴിലാളി വകുപ്പ് മാറ്റ നടപടികള്‍ അവസാന ഘട്ടത്തിലേക്ക്

സ്വന്തം ലേഖകന്‍Saturday, July 28, 2018 1:56 pm

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളി വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ നിന്ന് സാമൂഹികതൊഴില്‍ മന്ത്രാലയത്തിലേക്ക് മാറ്റുന്ന നടപടികള്‍ അവസാന ഘട്ടത്തിലേക്ക്. വകുപ്പ് മാറ്റത്തിന്റെ ഭാഗമായി ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം (2019 മാര്‍ച്ച് 31) വരെ പരിവര്‍ത്തന കാലമായി പരിഗണിക്കാനും മന്ത്രിസഭ നിര്‍ദേശിച്ചു.

ഇതുവരെ ആഭ്യന്തരമന്ത്രാലയമാണ് ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യ്തിരുന്നത്. അതുകൊണ്ട് തന്നെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തൊഴില്‍ നിയമത്തിന്റെ പരിരക്ഷയൊന്നും ലഭിച്ചിരുന്നില്ല. ഇതിനെതിരെ രാജ്യാന്തര തലത്തില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

വകുപ്പ് മാറ്റ നടപടികള്‍ ആരംഭിച്ചിട്ട് മാസങ്ങളായി പക്ഷേ അത് പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികള്‍ പല കാരണങ്ങളാലും വൈകുകയായിരുന്നു. പുതിയ സംവിധാനത്തിന് കീഴിലേക്ക് മാറ്റുമ്പോള്‍ ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം അവരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സ്ഥാപനങ്ങളുടെ നിയന്ത്രണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീര്‍പ്പ് കല്‍പിക്കേണ്ടതുണ്ടടതിനാലാണ് നടപടികള്‍ വൈകുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x