Currency

സൗദിയില്‍ ജുഡീഷ്യല്‍ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും ഇനി മുതല്‍ ഇംഗ്ലീഷിലും

സ്വന്തം ലേഖകന്‍Saturday, July 28, 2018 2:13 pm

റിയാദ്: സൗദിയില്‍ ജുഡീഷ്യല്‍ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും ഇനി മുതല്‍ ഇംഗ്ലീഷില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് നീതിന്യായ മന്ത്രാലയം. ഇനി മുതല്‍ സൗദിയിലെ വിദേശികള്‍ക്ക് നീതിന്യായ മന്ത്രാലയത്തില്‍ നിന്നുള്ള വാര്‍ത്തകളും അറിയിപ്പുകളും റിപ്പോര്‍ട്ടുകളും ഇംഗ്ലീഷിലും ലഭ്യമാകുന്ന പദ്ധതിക്കാണ് നീതിന്യായ വകുപ്പ് മന്ത്രി വലീദ് അല്‍ സമാനി തുടക്കം കുറിച്ചത്. ദേശീയ പരിവര്‍ക്കന പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം.

മന്ത്രാലയത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ രാജ്യത്തിനകത്തും പുറത്തുമുളള മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രസിദ്ധപ്പെടുത്തും. നാഷണല്‍ ട്രാന്‍സ് ഫോര്‍മേഷണല്‍ പ്രോഗ്രാം 2020 എന്ന പദ്ധതിയുടെ ഭാഗമായി ജുഡീഷ്യല്‍ സംഭവവികാസങ്ങളും ” നീതിന്യായ സംസ്‌കാരവും പ്രചരിപ്പിക്കുക ” എന്ന പദ്ധതിയുടെ ഭാഗമായാണിത്. രാജ്യത്തെ ജുഡീഷ്യല്‍നിയമ വ്യവസ്ഥകളെ കുറിച്ച് അവബോധം വളര്‍ത്തുന്നതിന് ഇംഗ്ലീഷില്‍ ട്വിറ്റര്‍ എക്കൗണ്ട് ഉടന്‍ പ്രഖ്യാപിക്കും.

നിയന്ത്രണങ്ങളെയും അവകാശങ്ങളേയും സംബന്ധിച്ച് വിദേശ നിക്ഷേപകരെ അറിയിക്കുന്നതിനും കുടുംബങ്ങളുടെയും കുട്ടികളുടെയും സ്ത്രീകളുടെയും തൊഴില്‍ സമൂഹത്തിന്റെയും നിയമപരമായ അവകാശങ്ങളും കൃത്യമായി അറിയിക്കുന്നതിനും ഇത് ഉപകരിക്കുമെന്ന് മീഡിയ ആന്റ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ തലവന്‍ മാജിദ് അല്‍ ഖമീസ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x