
കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയവരില്‍ നിന്ന് ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കുമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ഇക്കാര്യത്തില്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് കമ്മീഷന് ചെയര്മാന് അഹമ്മദ് അല്‍ ജസാര്‍ വ്യക്തമാക്കി.
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി സമ്പാദിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സിവില്‍ സര്‍വീസ് കമ്മീഷന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിക്ക് സിവില്‍ സര്‍വീസ് കമ്മീഷന് ഒരുങ്ങുന്നത്. ഇത്തരക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതിന് പുറമെ ഇതുവരെ കൈപ്പറ്റിയ ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചു പിടിക്കുമെന്നാണ് കമ്മീഷന് അറിയിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.