
അബുദാബി: തലസ്ഥാന നഗരത്തിലും പരിസര മേഖലകളിലും ഇന്നലെ മോശം കാലാവസ്ഥയില്‍ നേരിയ ശമനം. മുന്‍ ദിവസങ്ങളിലേക്കാളും അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ കുറഞ്ഞു. തുടര്‍ച്ചയായ മൂന്നു ദിവസത്തിനുശേഷമാണ് തെളിച്ചം കണ്ടത്. രാവിലെ പതിനൊന്നു വരെ പൊടിനിറഞ്ഞ അന്തരീക്ഷമായിരുന്നെങ്കിലും വൈകിട്ടോടെ തെളിഞ്ഞു. എന്നാല്‍, ചൂടിനു കുറവുണ്ടായില്ല. ഇന്നലെ വൈകിട്ട് ഏഴിന് അബുദാബി കോര്‍ണിഷില്‍ 35.4 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി.
അബുദാബി എമിറേറ്റിലെ വിവിധ ഭാഗങ്ങളില്‍ ഇതേ സമയം രേഖപ്പെടുത്തിയ താപനില ഡിഗ്രി സെല്‍ഷ്യസില്‍: മദീനാ സായിദ് 42.5, മെസൈറ 45.8, ഹമീം 46.5, അല്‍ഐന്‍ ജബല്‍ ഹഫീത്ത് 37.2, ഗുവൈഫാത്ത് 40.3, റുവൈസ് 39.6, അല്‍ വത്ബ 38.6.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.