Currency

ഹറമൈന്‍ അതിവേഗ ട്രെയിന്‍ സെപ്റ്റംബറില്‍ ആരംഭിക്കും

സ്വന്തം ലേഖകന്‍Wednesday, August 1, 2018 12:34 pm

ജിദ്ദ: മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ അതിവേഗ ട്രെയിന്‍ സേവനം സെപ്റ്റംബറില്‍ ആരംഭിക്കും. പ്രതിവര്‍ഷം ആറു കോടി പേര്‍ക്കു യാത്ര ചെയ്യാം. മക്ക, മദീന, റാബിഗ്, ജിദ്ദ എന്നിവിടങ്ങളിലായി അഞ്ചു സ്റ്റേഷനുകളുണ്ട്. മധ്യപൂര്‍വദേശത്തെ ഏറ്റവും വേഗം കൂടിയ ട്രെയിന്‍ സര്‍വീസായിരിക്കും ഇത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഹജ്-ഉംറ തീര്‍ഥാടകര്‍ക്ക് മക്കയിലേക്കും മദീനയിലേക്കുമുള്ള യാത്ര എളുപ്പമാകും.

ജിദ്ദയില്‍ സുലൈമാനിയയിലെ പ്രധാന സ്റ്റേഷനു പുറമെ പുതിയ വിമാനത്താവളത്തിലും സ്റ്റേഷനുണ്ടാകും. മക്കയില്‍ ഹറമില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെ അല്‍റസീഫ ഡിസ്ട്രിക്ടിലാണ് റെയില്‍വെ സ്റ്റേഷന്‍. ഇതിന് അഞ്ചു ലക്ഷത്തിലേറെ ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x