
കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള ഗാര്‍ഹികതൊഴിലാളി റിക്രൂട്ടമെന്റ് കരാര്‍ ഒപ്പുവയ്ക്കുന്നതിനായി കുവൈത്ത് സാമൂഹികതൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് ഇന്ത്യയിലേക്ക് എത്തുന്നു. ബലിപെരുന്നാളിനു ശേഷമാകും സന്ദര്‍ശനമെന്നു മന്ത്രി അറിയിച്ചു.
ഇന്ത്യക്ക് പുറമെ ശ്രീലങ്ക, ബംഗ്ലദേശ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളും സന്ദര്‍ശിക്കും. ഗാര്‍ഹിക തൊഴിലാളികള്‍ക്കു നല്‍കേണ്ട ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് ഓരോ രാജ്യത്തെയും ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.