
റിയാദ്: തൊഴില്‍ തര്‍ക്ക കേസുകള്‍ പരിഹരിക്കുന്നതിനായി സൗദി നീതിന്യായ മന്ത്രാലയത്തിനു കീഴില്‍ പ്രത്യേക ഡിജിറ്റല്‍ കോടതികള്‍ സ്ഥാപിക്കുന്നു. കോടതികള്‍ അടുത്ത ജനുവരിയില്‍ നിലവില്‍ വരുമെന്ന് സൗദി നീതിന്യായ മന്ത്രിയും സുപ്രീം കോര്‍ട്ട് കൗണ്‍സില്‍ തലവനുമായ ഷെയ്ഖ് ഡോ. വലീദ് ബിന്‍ മുഹമ്മദ് അല്‍സംആനി അറിയിച്ചു.
ഏഴു പ്രവിശ്യകളിലും നഗരങ്ങളിലും ലേബര്‍ കോടതികള്‍ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ റിയാദ്, മക്ക, ജിദ്ദ, അബഹ, ദമാം, ബുറൈദ, മദീന എന്നിവിടങ്ങളിലാണു കോടതികള്‍ ആരംഭിക്കുക. മറ്റ് സ്ഥലങ്ങളിലെ തൊഴില്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ അതാതു സ്ഥലങ്ങളിലെ കോടതികളില്‍ 27ല്‍ പരം തൊഴില്‍ കോടതികളുടെ ബെഞ്ചുകള്‍ സ്ഥാപിക്കും. തൊഴില്‍ കേസുകളില്‍ അപ്പീല്‍ നല്‍കുന്നതിന് ആറ് തൊഴില്‍ കോടതികള്‍ വേറേയുമുണ്ടാവും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.