Currency

സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

സ്വന്തം ലേഖകന്‍Saturday, August 4, 2018 12:28 pm

അല്‍ ഹസ്സ: സൗദിയിലെ അല്‍ ഹസ്സക്കടുത്ത് ഖുറൈശില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം സ്വദേശികളായ ഹാഷിം അബ്ദുല്‍ ഹക്കീം, സമീര്‍ സലീം എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന തൃശൂര്‍ സ്വദേശി പോള്‍സണ്‍, കായംകുളം സ്വദേശി നിഷാദ് എന്നിവരെ പരിക്കുകളോടെ അല്‍ ഹസ്സാ സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റിയാദില്‍ നിന്നും അല്‍ഹസ്സയിലിലേക്കുള്ള യാത്രക്കിടയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം. മൃതദേഹങ്ങള്‍ അല്‍ഹസ്സ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x