പന്ത്രണ്ടുവയസ്സുകാരിയായ ഭർത്താവിന്റെ ആദ്യഭാര്യയിലുണ്ടായ മകളെ പട്ടിണിക്കിടുകയും അതിക്രൂരമായി പീഢിപ്പിക്കുകയും ചെയ്തതിനു ഇന്ത്യൻ വംശജയ്ക്ക് യുഎസിൽ പതിനഞ്ച് വർഷത്തെ തടവ് ശിക്ഷ.
ന്യൂയോർക്ക്: പന്ത്രണ്ടുവയസ്സുകാരിയായ ഭർത്താവിന്റെ ആദ്യഭാര്യയിലുണ്ടായ മകളെ പട്ടിണിക്കിടുകയും അതിക്രൂരമായി പീഢിപ്പിക്കുകയും ചെയ്തതിനു ഇന്ത്യൻ വംശജയ്ക്ക് യുഎസിൽ പതിനഞ്ച് വർഷത്തെ തടവ് ശിക്ഷ. 35-കാരി ശീതൾ റാണോട്ട് കുറ്റകൃത്യം നടത്തിയെന്ന് തെളിഞ്ഞതിനെ തുടർന്ന് ക്യൂൻസ് സുപ്രീം കോർട്ട് ജസ്റ്റിസ് റിച്ചാർഡ് ബച്ചർ ആണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്.
രാജേഷ് റാണോട്ടിന്റെ ആദ്യ ഭാര്യയിലുളള മകള്‍ മായയെ രണ്ടു വര്‍ഷമാണ് ശീതള്‍ അതിക്രൂരമായി പീഡിപ്പിച്ചതെന്ന് കോടതി കേട്ടു. കുഞ്ഞിനെ ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടതായും ക്രൂരമായി മർദ്ധിച്ചതായും തെളിഞ്ഞു. കൈപ്പത്തി തല്ലിയൊടിച്ചു രക്തത്തില്‍ കുളിച്ചു കിടന്നിരുന്ന മായയെ പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷമാണു സംഭവം പുറംലോകം അറിഞ്ഞത്.
ടാക്സി ഡ്രൈവറായ രാജേഷും കുട്ടിയെ മര്‍ദ്ദിക്കുന്നത് പതിവാണ്. അതേസമയം രാജേഷിനെതിരായ കേസില്‍ വിസ്താരം പൂര്‍ത്തിയായിട്ടില്ല. മായയെ കൂടാതെ നാലു കുട്ടികളുളള ഇവര്‍ ക്യൂന്‍സില്‍ ഓസോണ്‍ പാര്‍ക്കിനു സമീപമാണ് താമസിച്ചിരുന്നത്. കുട്ടികള്‍ ഇപ്പോള്‍ എംസിഎസ് കസ്റ്റഡിലാണ്. ‘ഈവിള്‍ സ്റ്റെപ് മദര്‍ ‘ എന്നാണ് ജഡ്ജി ശീതളിനെ വിധി പ്രഖ്യാപിച്ചുകൊണ്ട് വിശേഷിപ്പിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.