Currency

കുവൈത്തില്‍ സന്ദര്‍ശക വീസ ഒരുമാസത്തേക്ക് മാത്രം

സ്വന്തം ലേഖകന്‍Wednesday, August 8, 2018 12:47 pm

കുവൈത്ത് സിറ്റി: എല്ലാവിധ സന്ദര്‍ശക വീസയുടെയും കാലാവധി ഒരുമാസം മാത്രമായി നിശ്ചയിച്ചു കുവൈത്ത് താമസാനുമതി വിഭാഗത്തിന്റെ ഉത്തരവ്. ആശ്രിത/ വാണിജ്യ/ വിനോദസഞ്ചാര സന്ദര്‍ശക വീസകള്‍ക്കെല്ലാം ഇതു ബാധകമാണെന്ന് ആറു ഗവര്‍ണറേറ്റുകളിലെയും താമസാനുമതികാര്യ ഓഫിസുകളിലേക്ക് അയച്ച സര്‍ക്കുലറില്‍ താമസാനുമതികാര്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ ഹജ്‌രി വ്യക്തമാക്കി.

നിലവില്‍ ആശ്രിതവിഭാഗത്തില്‍ മാതാപിതാക്കള്‍, ഭാര്യാഭര്‍ത്താക്കന്മാര്‍, മക്കള്‍ എന്നിവര്‍ക്കു മൂന്നുമാസ കാലാവധിയുള്ള സന്ദര്‍ശക വീസയാണ് അനുവദിക്കാറുള്ളത്. ഒരുമാസത്തേക്കു നല്‍കുന്ന വീസയുടെ കാലാവധി നീട്ടിക്കൊടുക്കേണ്ടെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം അവധി കഴിഞ്ഞെത്തുന്ന ഗാര്‍ഹിക തൊഴിലാളികളെ വിമാനത്താവളത്തില്‍ വൈദ്യപരിശോധനയ്ക്കു വിധേയമാക്കണമെന്നു മുഹമ്മദ് അല്‍ ദലാല്‍ എംപി നിര്‍ദേശം സമര്‍പ്പിച്ചു.

ഇഖാമ പുതുക്കുന്നതിന്റെ മുന്നോടിയായി വൈദ്യപരിശോധന എന്നതിനു പകരം രാജ്യത്തിനു പുറത്തുപോയി തിരിച്ചുവരുമ്പോഴും അത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x