Currency

അബൂദാബി പെയ്ഡ് പാര്‍ക്കിംഗിലേക്ക് മാറുന്നു

സ്വന്തം ലേഖകന്‍Wednesday, August 8, 2018 1:05 pm

അബൂദബി: നഗരത്തില്‍ കൂടുതല്‍ പാര്‍ക്കിംഗ് മേഖലകള്‍ പണം നല്‍കിയ വാഹനം നിര്‍ത്തിയിടേണ്ട ‘പെയ്ഡ് പാര്‍ക്കിംഗ്’ സംവിധാനത്തിലേക്ക് മാറുന്നു. അബൂദബി നഗരം ഏതാണ്ട് പൂര്‍ണമായും ഈ മാസം 18 ഓടെ പെയ്ഡ് പാര്‍ക്കിംഗ് സംവിധാനത്തിലേക്ക് മാറുകയാണെന്ന് ഗതാഗതവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടി. 26000 പുതിയ പെയ്ഡ് പാര്‍ക്കിംഗ് ഇടങ്ങളാണ് ഈ മാസം മധ്യത്തോടെ പ്രവര്‍ത്തസജ്ജമാവുക.

എമിറേറ്റിലെ വാഹന ഉടമകള്‍ക്കും താമസക്കാര്‍ക്കും പണം നല്‍കി മാത്രമേ പാര്‍ക്കിംഗ് സാധ്യമാവൂ. ഈ സാഹചര്യത്തില്‍ മുഴുവന്‍ താമസക്കാരും പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍ക്ക് അപേക്ഷ നല്‍കണം. നിയമവിധേയമല്ലാതെ വാഹനം നിര്‍ത്തിയിട്ടാല്‍ കനത്തപിഴ നല്‍കേണ്ടി വരും. വാടകകരാര്‍, വൈദ്യുതിവെള്ളം ബില്ല്, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കാര്‍ഡ്, എമിറേറ്റ്‌സ് ഐഡി എന്നിവ സഹിതം അപേക്ഷിച്ചാല്‍ പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍ ലഭിക്കും.

ആദ്യപെര്‍മിറ്റിന് വര്‍ഷം 800 ദിര്‍ഹവും രണ്ടാംപെര്‍മിറ്റിന് 1,200 ദിര്‍ഹവും ഈടാക്കും. ആറുമാസത്തേക്കും പാര്‍ക്കിങ് പെര്‍മിറ്റുകള്‍ ലഭ്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x