
ജിദ്ദ: ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിങ് കമ്മറ്റിയെ പിരിച്ചുവിട്ടു. സൗദി വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. കമ്മറ്റിയുടെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം കൂടി ബാക്കിയിരിക്കെയാണ് നടപടി.
മലയാളിയായ അഡ്വ. ശംസുദ്ധീന്‍ ആയിരുന്നു മാനേജിങ് കമ്മറ്റി ചെയര്‍മാന്‍. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൈദ് മസൂദ് അഹമ്മദിനെ തല്‍സ്ഥാനത്തു നിന്നും മാറ്റിയതായാണ് സൂചന.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.