
റിയാദ്: സെപ്തംബറില്‍ നടപ്പാക്കാനിരിക്കുന്ന സമ്പൂര്‍ണ സൗദിവത്കരണം ചില്ലറമൊത്ത വ്യാപാര മേഖലക്കും ബാധകം. ഭേദഗതികളോടെ പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇക്കാര്യമുള്ളത്. 70 ശതമാനം സ്വദേശിവത്കരണം പ്രഖ്യാപിച്ച 12 മേഖലകളിലേക്കുള്ള അന്തിമ അംഗീകാരമാണ് പുതിയ പട്ടിക. 12 മേഖലയിലെ സ്വദേശിവത്കരണത്തില്‍ ചെരിപ്പ്, ഷൂ കടകളെയും പെടുത്തി. ചെറിയ ഇളവുകളും പ്രഖ്യാപിച്ചു.
തൊഴില്‍ സാമൂഹിക വികസന മന്ത്രാലയമാണ് പട്ടിക പുറത്ത് പ്രസിദ്ധീകരിച്ചത്. നേരത്തെ പ്രഖ്യാപിച്ച സമ്പൂര്‍ണ സ്വദേശിവത്കരണം 70 ശതമാനമാക്കി കുറച്ചിരുന്നു. പട്ടിക പ്രകാരം ഒരു സ്ഥാപനത്തില്‍ ജീവനക്കാരനായി മുഴുസമയവും സൗദി പൗരന് വേണമെന്നാണ് നിബന്ധന. ശുചീകരണ, കയറ്റിറക്ക് ജീവനക്കാര്‍ക്ക് സ്വദേശിവത്കരണം ബാധകമാകില്ല. ഇതിനാല്‍ അഞ്ചിലേറെ ജീവനക്കാരുള്ള സ്ഥാപനത്തില്‍ ഒരു വിദേശിയെ ഈ തൊഴിലിന് നിര്‍ത്താം. ഇരുപത് ശതമാനം ജീവനക്കാരെയാണ് ഈയിനത്തില്‍ അനുവദിക്കുക.
സെപ്തംബര്‍ 11ന് ഒന്നാം ഘട്ടം തുടങ്ങും. രണ്ടാം ഘട്ടം നവംബര്‍ 9ന്. ബേക്കറികള്‍, സ്പെയര്‍പാര്‍ട്സ്, കാര്‍പറ്റ്, മെഡിക്കല്‍ ഉപകരണ ,കെട്ടിട നിര്‍മാണ വസ്തുക്കടകള്‍ എന്നിവയാണ് അവസാന ഘട്ടത്തില്‍. സ്വദേശിവത്കരണം വരാനിരിക്കുന്നത് ഭൂരിഭാഗം മലയാളികളും ജോലി ചെയ്യുന്ന മേഖലയിലാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.