Currency

അബുദാബിയില്‍ ക്ലാസിക് കാര്‍ റജിസ്ട്രേഷന് ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ നിയന്ത്രണം

സ്വന്തം ലേഖകന്‍Sunday, August 12, 2018 12:06 pm

അബുദാബി: ക്ലാസിക് കാറുകളുടെ റജിസ്ട്രേഷന് അബുദാബിയില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ നിയന്ത്രണം. റോഡില്‍ ഓടിക്കാവുന്നതും പ്രദര്‍ശനത്തിനുള്ളതും എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലാവും പുതിയ ചട്ടമനുസരിച്ച് ക്ലാസിക് വാഹന റജിസ്ട്രേഷന്‍ നടത്താനാവുക. വാഹനങ്ങളുടെ സാങ്കേതിക പരിശോധനയും ഇന്‍ഷുറന്‍സ് പോളിസിയും പൂര്‍ത്തിയാക്കിയ ശേഷമാവും റജിസ്ട്രേഷനു സാധിക്കുക.

എല്ലാ റോഡുകളിലും ഓടിക്കാന്‍ കഴിയുന്ന വാഹന റജിസ്ട്രേഷന്‍ സാങ്കേതിക പരിശോധനയ്ക്കുശേഷം 13 മാസത്തെ ഇന്‍ഷുറന്‍സ് കാലാവധിയില്‍ ഒരു വര്‍ഷത്തേക്ക് 400 ദിര്‍ഹമാണ് റജിസ്ട്രേഷനു ഫീസ്. ഈ റജിസ്ട്രേഷന്‍ പുതുക്കാന്‍ 350 ദിര്‍ഹവും നല്‍കണം. രണ്ടാമത്തെ കാറ്റഗറിയില്‍ വരുന്ന വാഹനങ്ങള്‍ നിരത്തിലിറക്കാതെ പ്രത്യേക സ്ഥലത്ത് പ്രദര്‍ശനത്തിനു മാത്രമുള്ളതാണ്.

അത്തരം വാഹന രജിസ്ട്രേഷന് സാങ്കേതിക പരിശോധനയും ഇന്‍ഷുറന്‍സ് പോളിസിയും വേണ്ടതുണ്ട്. മൂന്നു വര്‍ഷത്തെ റജിസ്ട്രേഷന്‍ ഫീസ് 1100 ദിര്‍ഹമാണ്. വിന്റേജ് കാര്‍ റജിസ്ട്രേഷന്‍ പുതുക്കാന്‍ 1050 ദിര്‍ഹമാണ് നിരക്ക്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x