
ദുബായ്: യു.എ.ഇയില്‍ നിന്ന് വിവിധ വിമാനക്കമ്പനികള്‍ പ്രത്യേക ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേസ്, ഗോ എയര്‍ തുടങ്ങിയ കമ്പനികളാണ് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരം നല്‍കുന്നത്. ഇന്ത്യയുടെ 72ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കുന്നതായി എയര്‍ ഇന്ത്യ വെബ്‌സൈറ്റില്‍ വ്യക്തമാക്കി. www.airindia.in വെബ്‌സൈറ്റ് വഴി ആഗസ്റ്റ് 15 വരെ ടിക്കറ്റെടുക്കുന്നവര്‍ക്കാണ് നിരക്കിളവ് ലഭിക്കുക. അതേസമയം, എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിരക്കിളവ് ലഭ്യമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ടിക്കറ്റ് ബുക്ക് ചെയ്യുേമ്പാള്‍ 18INDAY എന്ന കോഡ് ടൈപ് ചെയ്യണം.
ജെറ്റ് എയര്‍വേസ് പ്രീമിയര്‍ ക്ലാസുകളില്‍ 30 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഒരു ഭാഗത്തേക്കും ഇരു ഭാഗത്തേക്കുമുള്ള ടിക്കറ്റുകള്‍ക്ക് ഇളവ് ബാധകമാണ്. ആഗസ്റ്റ് 15ന് മുമ്പ് ടിക്കറ്റെടുത്തിരിക്കണം.
ഗോ എയര്‍ ‘ഗോ ഗ്രെയ്റ്റ് ഫെസ്റ്റിവല്‍ സെയില്‍’ ഓഫര്‍ ആഗസ്റ്റ് 15 വരെ നീട്ടിയതായി ട്വിറ്ററില്‍ അറിയിച്ചു. ആഭ്യന്തര സര്‍വീസുകളില്‍ പത്ത് ലക്ഷം സീറ്റുകള്‍ക്ക് 1099 രൂപയില്‍ ആരംഭിക്കുന്ന നിരക്കായിരിക്കും. സെപ്റ്റംബര്‍ 11 മുതല്‍ ഡിസംബര്‍ 31 വരെയുള്ള യാത്രക്കുള്ള ടിക്കറ്റുകള്‍ക്കാണ് ഓഫര്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.