
അബൂദബി: യു.എ.ഇ സൈബര്‍ കുറ്റകൃത്യനിയമം ഭേദഗതി ചെയ്തു. ഭീകര സംഘടനകള്‍, അനധികൃത സംഘങ്ങള്‍, അവയിലെ അംഗങ്ങള്‍ എന്നിവര്‍ക്ക് പൊതുജനങ്ങളുമായി ആശയവിനിമയം നടത്താന്‍ സൗകര്യം ചെയ്യുന്നത് 10 മുതല്‍ 25 വര്‍ഷം വരെ ജയില്‍ശിക്ഷയും 20 ലക്ഷം മുതല്‍ 40 ലക്ഷം വരെ ദിര്‍ഹം പിഴയും ലഭിക്കുന്ന കുറ്റമാണെന്ന് നിയമം വ്യക്തമാക്കുന്നു.
വെറുപ്പ് പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വെബ്സൈറ്റ് സ്ഥാപിക്കുക, കൈകാര്യം ചെയ്യുക, ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുക, ഇന്റര്‍നെറ്റ് ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള ശിക്ഷ അഞ്ച് വര്‍ഷം തടവും അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ ദിര്‍ഹം പിഴയുമാക്കി മാറ്റം വരുത്തി. ഇത്തരത്തിലുള്ള കുറ്റം ആദ്യമായി ചെയ്യുന്നവരെ നിരീക്ഷണത്തിന് കീഴില്‍ കൊണ്ടുവരികയും ശിക്ഷാകാലയളവില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍നിന്ന് അവരെ തടയുകയും ചെയ്യും.
ദേശീയ സുരക്ഷയെയും രാജ്യത്തിന്റെ ഉന്നത താല്പര്യങ്ങളെയും അപകടപ്പെടുത്തുന്ന വാര്ത്തകേളാ കാര്‍ട്ടൂണുകളോ മറ്റു തരത്തിലുള്ള ചിത്രങ്ങളോ ഉള്‍െക്കാള്ളുന്ന വെബ്സൈറ്റുകള്‍ കൈാര്യം ചെയ്യുന്നവര്‍ക്ക് താല്‍ക്കാലിക തടവും പത്ത് ലക്ഷം ദിര്‍ഹം പിഴയും ലഭിക്കും. കുറ്റകൃത്യം ചെയ്യുന്ന വിദേശികളെ ശിക്ഷകള്‍ക്ക് ശേഷം നാടുകടത്തുമെന്നും നിയമം വ്യക്തമാക്കുന്നു. ഔദ്യോഗിക വിജ്ഞാപനത്തില്‍ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.