
കുവൈത്ത് സിറ്റി: വിദേശികള്‍ക്കു മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനുള്ള ഇന്‍ഷുറന്‍സ് ഹെല്‍ത്ത് സെന്ററുകള്‍ അടുത്ത വര്‍ഷം സജ്ജമാകുമെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അഹമ്മദ് അല്‍ ശത്തി അറിയിച്ചു.
പൊതുമേഖലയിലെ ആശുപത്രികളിലെ സേവനം സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിദേശികള്‍ക്കു പ്രത്യേകം ആശുപത്രി സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇന്‍ഷുറന്‍സ് ആശുപത്രികള്‍ എന്ന വിഭാഗത്തില്‍ ക്ലിനിക്കുകളും ആശുപത്രികളുമാണു വിഭാവനം ചെയ്തിട്ടുള്ളത്.
വിദേശികളില്‍നിന്ന് ഈടാക്കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫീസുമായി പൊരുത്തപ്പെടുംവിധം ആരോഗ്യസേവനം ഇന്‍ഷുറന്‍സ് ആരോഗ്യ കേന്ദ്രങ്ങള്‍ വഴി തിരിച്ചു നല്‍കുമെന്ന കാര്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.