Currency

മിനായില്‍ ഇന്ത്യന്‍ ക്യാമ്പ് സജ്ജം

സ്വന്തം ലേഖകന്‍Saturday, August 18, 2018 3:18 pm

മക്ക: ശനിയാഴ്ച രാത്രി മുതല്‍ ഇന്ത്യന്‍ ഹാജിമാര്‍ മിനായിലേക്ക് നീങ്ങാന്‍ ഒരുങ്ങിയിരിക്കെ ഇന്ത്യന്‍ ക്യാമ്പ് സര്‍വ സജ്ജം. അറഫയിലേക്കുള്ള മശാഇര്‍ ട്രെയിന്‍ ടിക്കറ്റ് വിതരണവും ബലിക്കൂപ്പണ്‍ വിതരണവും തുടങ്ങി. ഇന്ത്യയില്‍ നിന്നെത്തിയ 623 ഖാദിമുല്‍ ഹുജ്ജാജുമാരും 1200 ഒഫീഷ്യലുകളും മഹ്‌റം ഇല്ലാതെ എത്തിയ ഹാജിമാരെ നയിക്കുന്ന വനിതാ വളണ്ടിയര്‍മാരുമാണ് ഹാജിമാരെ നയിക്കുന്നത്.

ശനിയാഴ്ച രാത്രി ഇന്ത്യന്‍ ഹാജിമാരുടെ മിനാപ്രവാഹം ആരംഭിക്കും. ഹജ്ജ് ഓപറേറ്റര്‍മാര്‍ ഒരുക്കുന്ന പ്രേത്യക ബസുകളിലാണ് ഹാജിമാരെ മിനയില്‍ എത്തിക്കുക. മഗ്രിബ് നമസ്‌കാരത്തോടെ മിനയിലേക്ക് പുറപ്പെടാന്‍ ഹജ്ജ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തവണ 58 ഖാദിമുല്‍ ഹുജ്ജാജുമാരാണ് കേരളത്തില്‍ നിന്ന് എത്തിയ ഹാജിമാരെ നയിക്കുന്നത്.

കിങ് അബ്ദുല്ല പാലത്തിനു സമീപം സൂകുല്‍ അറബ് റോഡിനും ജൗഹറ റോഡിനും ഇടയിലാണ് ഇന്ത്യന്‍ ഹാജിമാര്‍ക്ക് താമസം. സൗദിയിലുള്ള ഇന്ത്യന്‍ പൊതുസമൂഹത്തില്‍ നിന്ന് 3500 സന്നദ്ധ സംഘടന വളണ്ടിയര്‍മാരും ഹാജിമാരെ സഹായിക്കാന്‍ സജ്ജരായിട്ടുണ്ട്..


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x