
റിയാദ്: കണ്ടെയ്നറില്‍ നിന്ന് ഇറക്കുകയായിരുന്ന മാര്‍ബിള്‍ തലയില്‍ വീണു മലയാളി മരിച്ചു. കല്പറ്റ മടക്കിമല സ്വദേശി ജാഫര്‍ ഷരീഫും (35) രണ്ടു പാക്ക് സ്വദേശികളുമാണ് മരിച്ചത്. ചോമയില്‍ ബീരാന്- നബീസ ദമ്പതികളുടെ മകനാണ് ജാഫര്‍. ഡ്രൈവറായ ജാഫര്‍ സ്പോണ്‍സറുടെ സ്ഥാപനത്തില്‍ മാര്‍ബിള്‍ ഇറക്കാന്‍ സഹായിക്കുന്നതിനിടെയാണ് അപകടം. ഭാര്യ: ജുബൈരിയ. മക്കള്‍: നഹിദ ജാസ്മിന്, നിദ ജാസ്മിന്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.