
അബുദാബി: ഈദ് അല്‍ അദ്ഹ പ്രമാണിച്ച് യുഎഇ എമിറേറ്റുകളില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് സൗജന്യമാക്കി. അബുദാബി ഗതാഗതവകുപ്പും ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റിയും (ആര്‍ടിഎ) ഈ രണ്ട് എമിറേറ്റുകളിലെയും പബ്ലിക് പാര്‍ക്കിങ്ങുകള്‍ അവധി ദിവസങ്ങളില്‍ സൗജന്യമായിരിക്കുമെന്ന് അറിയിച്ചു.
അബുദാബിയില്‍ 19ന് ഞായര്‍ രാവിലെ 7:59 മുതല്‍ 25നു ശനി വരെയാണ് സൗജന്യ പാര്‍ക്കിങ് ലഭിക്കുക. അബുദാബി ഗതാഗതവകുപ്പില്‍ ഈദ് അവധി കഴിഞ്ഞ് ഈ മാസം 26ന് ആണ് ജോലി പുനരാരംഭിക്കുകയെന്നും അറിയിച്ചു. അബുദാബി, അല്‍ഐന്‍, അല്‍ ഗര്‍ബിയ മേഖലകളിലെ മഫാഖിഫ് പെയ്ഡ് പാര്‍ക്കിങ്ങുകളാണ് സൗജന്യമായിരിക്കുക.
ദുബായില്‍ 19 ഞായര്‍ മുതല്‍ 24 വെള്ളി വരെ ബഹുനില പാര്‍ക്കിങ് സ്ഥലങ്ങള്‍ ഒഴികെയുള്ള എല്ലാ പാര്‍ക്കിങ്ങുകളും സൗജന്യമായിരിക്കും. ഈദ് അവധി ദിവസങ്ങളില്‍ ദുബായ് ആര്‍ടിഎയുടെ എല്ലാ സേവനങ്ങളും ലഭ്യമാവും. ടാക്സി ഡ്രൈവര്‍മാര്‍, പൊതുഗതാഗത ബസുകള്‍, മെട്രോ, ട്രാം ദുബായ്, സമുദ്ര ഗതാഗതം, സര്‍വീസ് പ്രൊവൈഡേഴ്സ് തുടങ്ങിയ സേവനങ്ങളെല്ലാം ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.