Currency

തീര്‍ഥാടകര്‍ക്കായി 24 മണിക്കൂര്‍ ടോള്‍ ഫ്രീ നമ്പര്‍

സ്വന്തം ലേഖകന്‍Sunday, August 19, 2018 4:21 pm

മക്ക: ഹജ് തീര്‍ഥാടകര്‍ക്ക് 24 മണിക്കൂറും സേവനം ലഭ്യമാക്കുന്നതിനായി ടോള്‍ഫ്രീ നമ്പര്‍ (800 3404444) നിലവില്‍വന്നു. ഹജുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും പരാതികള്‍ക്കും ഈ നമ്പറിലാണ് ബന്ധപ്പെടേണ്ടത്. ഹജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും സഹായം തേടാം.

17,20,680 വിദേശ തീര്‍ഥാടകരോടൊപ്പം ആഭ്യന്തര ഹജ് തീര്‍ഥാടകരും കൂടി ചേരുന്നതോടെ ഇത്തവണ ഹാജിമാരുടെ എണ്ണം ഇരുപത് ലക്ഷം കവിയും. ഇന്ത്യയില്‍നിന്ന് കേന്ദ്ര ഹജ് കമ്മിറ്റി വഴിയും സ്വകാര്യ ഏജന്‍സികള്‍ മുഖേനയും ഇത്തവണ 1,75,025 പേരാണ് ഹജിന് എത്തിയത്. തര്‍വിയത്ത് ദിനമായ ഇന്ന് മിനായില്‍ താമസിച്ച് നാളെ സുബ്ഹി നമസ്‌കാരത്തിനുശേഷം ഹജിന്റെ സുപ്രധാന കര്‍മമായ അറഫ സംഗമത്തിനായി പുറപ്പെടും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x