
കുവൈത്ത് സിറ്റി: ബാലവേല സംബന്ധിച്ച വ്യവസ്ഥകള്‍ മാന്‍പവര്‍ അതോറിറ്റി കര്‍ശനമാക്കി. നിരോധിക്കപ്പെട്ട മേഖലകളില്‍ ബാലവേല ശ്രദ്ധയില്‍പ്പെട്ടാല്‍ തൊഴിലുടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. 15നും 18നുമിടയില്‍ പ്രായമുള്ളവര്‍ക്ക് ജോലി അനുവദനീയമായ മേഖലകളില്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം. ജോലി ചെയ്യുന്ന കുട്ടികളുടെ എണ്ണം, ഓരോരുത്തരുടെയും പ്രായം, ജോലിയുടെ സ്വഭാവം, നിശ്ചിത സമയപരിധിക്കകത്തുള്ള വൈദ്യപരിശോധനാ റിപ്പോര്‍ട്ട് എന്നിവ തൊഴിലുടമ കൃത്യമായി നല്‍കണം.
സിമന്റ് ഫാക്ടറികള്‍, ആസ്ബസ്റ്റോസ് നിര്‍മാണശാല, ക്വാറികള്‍, ക്ലോറിന്‍-സോഡാ വ്യവസായം, റേഡിയേഷന്‍ സാധ്യതയുള്ള സ്ഥാപനങ്ങള്‍, അറവുശാലകള്‍, ഐസ് പ്ലാന്റുകള്‍, ലെയ്ത്തുകളും ഇരുമ്പ് പണിശാലകളും, കീടനാശിനി നിര്‍മാണശാലകള്‍, അഴുക്കുചാല്‍ പരിപാലനവും അറ്റകുറ്റപ്പണികളും, ഫര്‍ണസ് ഉപയോഗിച്ചുള്ള നിര്‍മാണശാലകള്‍, മോട്ടോര്‍ വാഹന അറ്റകുറ്റപ്പണിശാലകള്‍, വാതക സിലിണ്ടര്‍ നിറക്കല്‍, ജൈവവള നിര്‍മാണവും ശേഖരണവും, ഭാരം വഹിക്കല്‍, ക്ലീനിങ് ജോലികള്‍, അഞ്ച് മീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ പിടിച്ചുകയറേണ്ടുന്ന ജോലികള്‍, ഈയം, പെട്രോള്‍, ആയുധങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള ജോലികള്‍, എണ്ണ-പ്രകൃതിവാതക ഖനനം, പെട്രോകെമിക്കല്‍ വ്യവസായം തുടങ്ങിയ മേഖലകളില്‍ കുട്ടികളെ ജോലി ചെയ്യിക്കരുത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.