Currency

വിദ്യാര്‍ഥികള്‍ക്ക് അവധി ഇളവിന് ശ്രമിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി

സ്വന്തം ലേഖകന്‍Tuesday, August 21, 2018 5:29 pm

അബുദാബി: പ്രളയത്തില്‍ കുടുങ്ങി യഥാസമയം തിരിച്ചെത്താനാവാത്ത പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഇളവ് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി. വേനല്‍ അവധിക്ക് നാട്ടിലേക്ക് പോയ കുടുംബങ്ങളാണ് പ്രളയത്തില്‍ കുടുങ്ങിയത്. ഇക്കാര്യം യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് സ്ഥാനപതി ഉറപ്പുനല്‍കി.

ഇതേസമയം എത്ര വിദ്യാര്‍ഥികള്‍ നാട്ടില്‍ കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമല്ല. യുഎഇയില്‍ നിന്നു കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക സഹായം ചെയ്യാനുദ്ദേശിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ യുഎഇ പ്രഖ്യാപിച്ച റിലീഫ് പദ്ധതികളിലേക്കോ ആണ് തുക നല്‍കേണ്ടതെന്നും നവ്ദീപ് സിങ് സൂരി പറഞ്ഞു. പ്രളയത്തില്‍ പാസ്‌പോര്‍ട്ട്, വീസ, സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ നശിക്കുകയോ നഷ്ടപ്പെടുകയോ ചെയ്ത പ്രവാസി ഇന്ത്യക്കാരുടെ കാര്യത്തിലും എംബസി ഇടപെടുമെന്ന് സ്ഥാനപതി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x