
കുവൈത്ത് സിറ്റി: സ്വകാര്യമേഖലയില്‍ 65 വയസ്സ് കഴിഞ്ഞ വിദേശികള്‍ക്കു വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിനു ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിനുള്ള പദ്ധതിയില്‍ ഇതുകൂടി ഉള്‍പ്പെടുന്നതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. 65 വയസ്സ് കഴിഞ്ഞ വിദേശികള്‍ക്കു പുതുതായി വീസ അനുവദിക്കുന്നതിനും നിലവില്‍ കുവൈത്തില്‍ ഉള്ളവര്‍ക്ക് ഇഖാമ പുതുക്കുന്നതിനും മാറ്റുന്നതിനും ഡിപ്ലോമ നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം സാമൂഹിക-തൊഴില്‍ മന്ത്രാലയം പരിഗണിക്കുന്നതായാണു റിപ്പോര്‍ട്ട്.
ചില സാങ്കേതിക തസ്തികകളില്‍ ആവശ്യമായ അതിവൈദഗ്ധ്യം ഉള്ളവരുടെ കാര്യത്തില്‍ ഈ നിബന്ധന ബാധകമാക്കില്ല. അതേസമയം ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതു സംബന്ധിച്ച തീരുമാനം പെരുന്നാള്‍ അവധിക്കുശേഷം പ്രഖ്യാപിക്കുമെന്നു സാമൂഹിക-തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.