Currency

അബുദാബി ഷെയ്ഖ് സായിദ് മസ്ജിദില്‍ സന്ദര്‍ശക തിരക്ക്

സ്വന്തം ലേഖകന്‍Saturday, August 25, 2018 7:21 pm

അബുദാബി: തലസ്ഥാന നഗരിയിലെ ഷെയ്ഖ് സായിദ് മസ്ജിദില്‍ ഈദ് അവധി ആഘോഷത്തിനെത്തിയവരുടെ തിരക്ക് കൂടി. ഈദ് അവധിക്ക് അബുദാബിയിലെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി വിവിധ എമിറേറ്റുകളില്‍ നിന്നും അയല്‍ രാജ്യങ്ങളില്‍ നിന്നുമായി അബുദാബി ഷെയ്ഖ് സായിദ് മസ്ജിദിലെത്തിയത്.

മസ്ജിദിന്റെ വശ്യ മനോഹാരിതയാണ് സന്ദര്‍ശകരെ ജാതിമതഭേദമന്യേ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. 40,000 പേര്‍ക്ക് പ്രാര്‍ഥനാ സൗകര്യമുള്ള പള്ളിയില്‍ വലുതും ചെറുതുമായ 82 താഴികക്കുടങ്ങളുണ്ട്. വെള്ളിയാഴ്ച രാവിലെ ഒഴികെ എല്ലാ ദിവസവും (ശനി മുതല്‍ വ്യാഴം വരെ) രാവിലെ ഒന്‍പതു മുതല്‍ രാത്രി പത്തു വരെ എല്ലാ മത വിഭാഗത്തില്‍പ്പെട്ട സ്ത്രീപുരുഷ സന്ദര്‍ശകര്‍ക്ക് മസ്ജിദില്‍ പ്രവേശിക്കാം.

സ്ത്രീകള്‍ പള്ളിക്കകത്ത് പ്രവേശിക്കുമ്പോള്‍ മുന്‍കൈയും മുഖവും ഒഴികെയുള്ള ഭാഗങ്ങള്‍ മറയുന്ന വസ്ത്രം ധരിക്കണം. സ്ത്രീകള്‍ക്ക് അലക്കിത്തേച്ച വസ്ത്രം ഇതിനായി നല്‍കും. സന്ദര്‍ശനത്തിനുശേഷം തിരികെ കൊടുത്താല്‍ മതി. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ പത്തിനും പതിനൊന്നിനും വൈകിട്ട് അഞ്ചിനും മസ്ജിദ് സന്ദര്‍ശിക്കുന്നവര്‍ക്ക് വഴികാണിക്കുവാനും വിവരണം നല്‍കാനും പ്രത്യേക ഗൈഡുകളുടെ സേവനമുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x